ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പാര്‍ട്ടിയില്‍
1490373
Saturday, December 28, 2024 4:26 AM IST
കാപ്പാ കേസ് പ്രതികളടക്കമുള്ളവരെ മാലയിട്ടു സ്വീകരിച്ച് വിവാദത്തിലായ സിപിഎം ജില്ലാ സമ്മേളനത്തിന്റെ തലേന്നും പുതിയ ആളുകളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് വിവാദത്തില്‍ യുവമോര്‍ച്ചയില്‍ നിന്നുള്ളവരെയടക്കമാണ് സിപിഎമ്മിലേക്ക് സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഉണ്ടെന്നാണ് ആരോപണം.
നേരത്തെ മന്ത്രി വീണാ ജോര്‍ജിന്റെയും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെയും നേതൃത്വത്തില്‍ കാപ്പാ കേസ് പ്രതികള്‍ അടക്കമുള്ളവരെ സിപിഎമ്മിലേക്കു സ്വീകരിച്ചത് വിവാദമായിരുന്നു.
ഇത് പാര്‍ട്ടി സമമേളനങ്ങളില് ചര്‍ച്ചയാകുകയും ചെയ്തു. ജില്ലാ സമ്മേളനത്തിലും പാര്‍ട്ടി അംഗങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസവും സ്വീകരണം ഒരുക്കിയത്