വഴിമുടക്കി പ്രചാരണ സാമഗ്രികള്‍
1490372
Saturday, December 28, 2024 4:26 AM IST
ഹൈക്കോടതി ഉത്തരവു പ്രകാരം നാടൊട്ടുക്ക് സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും തദ്ദേശസ്ഥാപനങ്ങള്‍ നീക്കിക്കൊണ്ടിരിക്കേ കോന്നിയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രികള്‍ കാല്നടക്കാരുടേതടക്കം വഴിമുടക്കുന്നു.
നിരോധിത ഫ്ളെക്സ് ബോര്‍ഡുകളടക്കം പ്രചാരണ മാധ്യമമായുണ്ട്. ഇന്നാരംഭിക്കുന്ന സമ്മേളനം 30നാണ ്സമാപിക്കുന്നത്. ബോര്‍ഡുകള്‍ എന്തായാലും അതു കഴിഞ്ഞേ മാറ്റൂ. നടപ്പാത കൈയേറി ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കോന്നി ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്കി തലയൂരിയിട്ടുണ്ട്. കഴിഞ്ഞദിവസം കുറെ എടുത്തു മാറ്റുകയും ചെയ്തു. എന്നാല്‍ രാത്രിയില്‍ വീണ്ടും ബോര്‍ഡുകള്‍ സ്ഥാപിച്ചു.
ചെറുതും വലുതുമായ അപകടങ്ങള്‍ പതിവായ പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയോടു ചേര്‍ന്നാണ് കൊടി തോരണങ്ങള്‍ നിറഞ്ഞിരിക്കുന്നത്. റോഡ് വശങ്ങളില് പ്രചാരണ ബോര്‍ഡുകളും കൊടികളും ലൈറ്റ് ബോര്‍ഡുകളുമാണ്. വ്യത്യസ്തങ്ങളായ കമാനങ്ങളും ക്രിസ്മസ് നക്ഷത്രങ്ങളും സമര പോരാട്ടങ്ങളുടെ ചിത്രങ്ങളും പ്രചാരണത്തിനുണ്ട്