സിപിഎം സമ്മേളനത്തിന് പതാക ഉയര്‍ന്നു
1490369
Saturday, December 28, 2024 4:17 AM IST
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിവിധ ജാഥകള്‍ സമ്മേളന നഗറായ കോന്നിയില്‍ സംഗമിച്ചു. പതാക, കൊടിമരം, കപ്പി, കയര്‍ ജാഥകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം കോന്നി ടൗണിലെത്തിച്ചു.
തുടര്‍ന്ന് കെഎസ്ആര്‍ടിസി കോര്‍ണറിലെ പൊതുസമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന് നഗറില്‍ സ്വാഗതസംഘം ചെയര്മാന് പി.ജെ അജയകുമാര്‍ പതാക ഉയര്‍ത്തി. ഇന്നു രാവിലെ ഒന്‍പതിന് വകയാര്‍ മേരിമാതാ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനു പിന്നാലെ ഗ്രൂപ്പ് ചര്‍ച്ചകളും പൊതുചര്‍ച്ചയും ആരംഭിക്കും. നാളെയും ചര്‍ച്ച തുടരും. വൈകുന്നേരം മറുപടികളുണ്ടാകും. 30നു രാവിലെ ഒന്‍പതിനാണ് പുതിയ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ്. തുടര്‍ന്ന് പ്രമേയങ്ങള്‍ അംഗീകരിക്കും.