ശബരിമലയില്‍ തിരക്കിട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍
1490368
Saturday, December 28, 2024 4:17 AM IST
ശബരിമല: മണ്ഡലകാല തീര്‍ഥാടനം കഴിഞ്ഞു ശബരിമല നട അടച്ചതിനു പിന്നാലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ അപ്പാച്ചിമേട് മുതല്‍ സന്നിധാനം വരെയുള്ള മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
18 സെക്ടറുകളില്‍ ഒരേ സമയം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അപ്പാച്ചിമേട് മുതല്‍ സന്നിധാനം വരെ വിവിധ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും ഡ്യൂട്ടി മജിസ്ട്രേറ്റ് കൃഷ്ണകുമാര്‍ കെ. അറിയിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത് അരവണ പ്ലാന്റും പരിസരങ്ങളും, മാളികപ്പുറം ക്ഷേത്രത്തിനു പിന്‍വശത്തുള്ള ഭാഗം, ആയുര്‍വേദ ആശുപത്രിയും പരിസരങ്ങളും തുടങ്ങിയ സ്ഥലങ്ങള്‍ക്കാണ്.
രാവിലെ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിശുദ്ധി സേന, വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും സന്നദ്ധ സേവാ സംഘടനകളും കൈകോര്‍ത്തുകൊണ്ടാണ് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
30ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. നട തുറക്കുമ്പോഴേക്കും എല്ലായിടത്തും ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.