തി​രു​വ​ല്ല: നി​ര്‍​ധ​ന​കു​ടും​ബ​ത്തി​ലെ യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​വി​യൂ​ര്‍ കോ​ട്ടൂ​ര്‍ ഇ​ല​വി​നാ​ല്‍ ഹോ​മി​യോ ക്ലി​നി​ക്കി​ന് സ​മീ​പം വ​ലി​യ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വി. ​ബി. അ​ര്‍​ജു​ന​നാ​ണ്(38) അ​റ​സ്റ്റി​ലാ​യ​ത്.

പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വു​ക​ള്‍ വ​ഹി​ക്കാ​മെ​ന്ന് വാ​ക്കു​ന​ല്‍​കി, 19 വ​യ​സു​ള്ള യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ വി​ളി​ച്ചു​വ​രു​ത്തി ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം ക​ള​ത്തി​ല്‍ ലോ​ഡ്ജി​ല്‍ എ​ത്തി​ച്ച് ബ​ലാ​ല്‍​സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ വി​വാ​ഹി​ത​നാ​ണ്. യു​വ​തി​യോ​ട് പോ​യി ജീ​വ​നൊ​ടു​ക്കാ​ന്‍ പ​റ​ഞ്ഞ​താ​യും മൊ​ഴി​യി​ലു​ണ്ട്. ച​തി​ക്ക​പ്പെ​ട്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ യു​വ​തി ജീ​വ​നൊ​ടു​ക്കാ​ന്‍ വീ​ടി​ന​ടു​ത്തു​ള്ള ആ​ഴ​മേ​റി​യ പാ​റ​ക്കു​ള​ത്തി​ല്‍ ചാ​ടി​യെ​ന്നും, എ​ന്നാ​ല്‍ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

തി​രു​വ​ല്ല പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രൊ​ബേ​ഷ​ന്‍ എ​സ്ഐ ഹ​രി​കൃ​ഷ്ണ​ന്‍, എ​എ​സ്ഐ​മാ​രാ​യ ജോ​ജോ ജോ​സ​ഫ്, ജ​യ​കു​മാ​ര്‍, എ​സ്‌​സി​പി ഒ​മാ​രാ​യ അ​ഖി​ലേ​ഷ്, എം.​എ​സ്. മ​നോ​ജ് കു​മാ​ര്‍, ടി. ​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.