പി.ടി. തോമസ് അനുസ്മരണം
1489446
Monday, December 23, 2024 5:01 AM IST
മുണ്ടക്കയം: ഐഎൻടിയുസി പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി. തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി പെരുവന്താനം മണ്ഡലം പ്രസിഡന്റ് കെ.ആർ. വിജയൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി വി.സി. ജോസഫ് വെട്ടിക്കാട്ട്, ഡിസിസി അംഗങ്ങളായ സി.ടി. മാത്യു ചരളയിൽ, സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, മണ്ഡലം പ്രസിഡന്റുമാരായ ഷിനോജ് ജേക്കബ്, സണ്ണി ആന്റണി തുരുത്തിപള്ളി, ഐഎൻടിയുസി നേതാക്കളായ കെ.കെ. ജനാർദനൻ, കെ.എൽ. ദാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.