പ​ത്ത​നം​തി​ട്ട: വ​നം നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി വ​ർ​ധി​പ്പി​ക്കാ​നും പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ ബ​ലി​യാ​ടാ​ക്കാ​നും കാ​ട്ടു​ന്ന വ്യ​ഗ്ര​ത വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങു​ന്ന​തു ത​ട​യാ​നും ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും വ​നം​വ​കു​പ്പ് കാ​ട്ടു​ന്നി​ല്ലെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. തീ​ർ​ത്തും കാ​ട​ത്തം നി​റ​ഞ്ഞ ക​രി​നി​യ​മ​ങ്ങ​ളാ​ണ് വ​നം​നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​രാ​കേ​ണ്ട സ​ർ​ക്കാ​ർ ഇ​തി​നു കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ആ​ന്‍റോ കു​റ്റ​പ്പെ​ടു​ത്തി.

മ​ല​യോ​ര​ത്ത് ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു സം​ര​ക്ഷ​ണ​വു​മി​ല്ല. വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല തക​ർ​ന്ന​ടി​ഞ്ഞു. കാ​ടി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി നാ​ട്ടി​ൽ പെ​രു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വ​ന​മേ​ഖ​ല​യി​ൽനി​ന്നു കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്കാ​ണ് ഇ​വ​യു​ടെ ശ​ല്യം. ഇ​വ​യ്ക്ക് ഇ​പ്പോ​ഴും കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യും സം​ര​ക്ഷ​ണ​വും ന​ൽ​കാ​നാ​കി​ല്ല. കാ​ട്ടു​പ​ന്നി ഇ​പ്പോ​ൾ നാ​ട്ടു​പ​ന്നി​യാ​ണെ​ന്ന് ആ​ന്‍റോ പ​റ​ഞ്ഞു.