കാർബോറാണ്ടം ജലവൈദ്യുത പദ്ധതി : കാലാവധി നീട്ടിനൽകാൻ അനുവദിക്കില്ല: ഡിസിസി പ്രസിഡന്റ്
1489934
Wednesday, December 25, 2024 4:46 AM IST
പത്തനംതിട്ട: മണിയാർ കാർബോറാണ്ടം ജലവൈദ്യുത പദ്ധതിയുടെ കാലാവധി നീട്ടിനൽകാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്നു ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ. ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിയാർ അണക്കെട്ടിനു സമീപം നടന്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണിയാർ ജലവൈദ്യുത പദ്ധതിയിൽ 30 വർഷംകൊണ്ടു സ്വകാര്യ കമ്പനിക്കുണ്ടായ ലാഭം 300 കോടി രൂപയിലേറെയെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ചൂണ്ടിക്കാട്ടി. പദ്ധതി നിർമാണത്തിനായി 22 കോടി രൂപ മാത്രമാണ് ചെലവുവന്നത്.
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, തോട്ടുവാ മുരളി, പി.കെ. ഗോപി, വി.എൻ. ജയകുമാർ, എ.ഡി. ജോൺ, സുരേഷ് കുഴുവേലി, ജി. ശ്രീകുമാർ, അജിത് മണ്ണിൽ, സജി തോട്ടത്തിമല, ജെസി അലക്സ്, പി.കെ. ഇക്ബാൽ, രഞ്ജി പതാലിൽ, ബഷീർ ചിറ്റാർ, എം.ആർ. ശ്രീധരൻ, പ്രദീപ് നെയ്യാറ്റിൻകര എന്നിവർ പ്രസംഗിച്ചു.