പോക്സോ കേസ് പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്
1489783
Tuesday, December 24, 2024 7:32 AM IST
അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴംകുളം ചാമതലത്തില് സി.വി. രമേഷിനെ 10 വര്‍ഷം കഠിനതടവും ഒരു ലക്ഷ രൂപ പിഴയും ശിക്ഷിച്ച് കോടതി ഉത്തരവ്. അടൂര്‍ അതിവേഗത കോടതി ജഡ്ജി മഞ്ജിത്തിന്റേതാണ് വിധി.
2023 ജൂണ്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവതയെ റേഡിയോളജി കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് . ശ്രീകുമാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഡിവൈഎസ്പി ജയരാജ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി.