തിരുവല്ല പുഷ്പമേള: ഓഫീസ് ഉദ്ഘാടനം ചെയ്തു
1489939
Wednesday, December 25, 2024 4:51 AM IST
തിരുവല്ല: ജനുവരി 30 മുതൽ ഫെബ്രുവരി ഒന്പതുവരെ തിരുവല്ല മുനിസിപ്പൽ മൈതാനത്ത് നടക്കുന്ന തിരുവല്ല പുഷ്പമേള 2025 സ്വാഗതസംഘം ഓഫീസ് മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഇ.എ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, പുഷ്പമേള ജനറൽ കൺവീനർമാരായ സാം ഈപ്പൻ, ടി.കെ. സജീവ്, കൺവീനർ റോജി കാട്ടാശേരി, ട്രഷറർ പി.എ. ബോബൻ, സെക്രട്ടറി ബിനു വി. ഈപ്പൻ, മുനിസിപ്പൽ കൗൺസിലർ മാത്യുസ് ചാലക്കുഴി,
വിവിധ കമ്മിറ്റി ഭാരവാഹികളായ പി.ഡി. ജോർജ്, സജി ഏബ്രഹാം, ലാജി മാത്യു, മേരി തോമസ്, തോമസ് വർഗീസ്, ടി.സി. ജേക്കബ്, സെബാസ്റ്റ്യൻ കാടുവട്ടൂർ, ഏബ്രഹാം പി. വർഗീസ്, തമ്പി കുന്നുകണ്ടത്തിൽ, ഓസ്റ്റിൻ ജേക്കബ്, അജി തമ്പാൻ എന്നിവർ പ്രസംഗിച്ചു.