ബിഎല്‍ഒമാര്‍ അസോസിയേഷന് രൂപീകരിച്ച് പണപ്പിരിവ്, തടഞ്ഞ് ജില്ലാ കളക്ടര്‍
1489943
Wednesday, December 25, 2024 4:51 AM IST
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) മാരുടെ പേരില്‍ അസോസിയേഷന് രൂപീകരിച്ച് പണപ്പിരിവ്. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അത്യന്തം ഗൗരവമായി കാണുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബിഎല്‍ഒമാര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് പറഞ്ഞു.