അംബേദ്കറെ അവഹേളിച്ചതിനെതിരേ കോണ്‍ഗ്രസ് മാര്‍ച്ച്
1489940
Wednesday, December 25, 2024 4:51 AM IST
പത്തനംതിട്ട: കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തു നിലനില്‍ക്കുന്ന കാലത്തോളം ഭരണഘടനാ ശില്പി ഡോ. ബാബാ സാഹിബ് അംബേദ്കറുടെ സ്മരണ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കെപിസിസി ജനറല്‍ സെകക്രട്ടറി പഴകുളം മധു.
ബി.ആര്. അംബേദ്കറിനെതിരേ അധിക്ഷേപ പ്രസംഗം നടത്തിയ ആഭ്യന്തര മന്ത്രി അമിത്ഷായെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ അംബേദ്കര്‍ സമ്മാന്‍ ജില്ലാ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, കെപിസിസി നിര്‍വാഹകസമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍,
അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ഹരികുമാര്‍ പൂതങ്കര, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍സലാം, സുനില്‍ എസ്. ലാല്‍, എസ്.വി. പ്രസന്നകുമാര്‍, സിന്ധു അനില്‍, ജി. രഘുനാഥ്, ഡി.എന്‍. തൃദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.