ശബരിമല മണ്ഡലപൂജ: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
1489440
Monday, December 23, 2024 5:01 AM IST
ശബരിമല മണ്ഡല പൂജയോടനുബന്ധിച്ച് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.
25, 26 തീയതികളില്‍ വെര്‍ച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും. സ്പോട്ട് ബുക്കിംഗ് 5,000 ആയി നിജപ്പെടുത്തി.
25-ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പമ്പയില്‍നിന്ന് പരമ്പരാഗത തീര്‍ഥാടന പാതയിലൂടെ തീര്‍ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്.
തങ്കഅങ്കി ഘോഷയാത്ര 25-ന് പമ്പയിലെത്തിയിട്ട് 6.15ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരെ പമ്പയില്‍നിന്ന് വൈകുന്നേരം അഞ്ചിനുശേഷം നിയന്ത്രണങ്ങള്‍ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.