സംയുക്ത വാഹന പരിശോധന നടത്തി
1489941
Wednesday, December 25, 2024 4:51 AM IST
മല്ലപ്പള്ളി: സംസ്ഥാനത്ത് വർധിച്ചു വരുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് ബോധവത്കരണ പരിപാടികൾ നടത്തുന്നതിനുമായി മോട്ടോർ വാഹന വകുപ്പും പോലീസും മല്ലപ്പള്ളി താലൂക്കിൽ സംയുക്ത വാഹന പരിശോധന നടത്തി. അശ്രദ്ധമായും നിയമലംഘനം നടത്തിയും വാഹനം ഓടിച്ചു വരുന്നവർക്ക് ബോധവത്കരണം നടത്തി.
105 വാഹനങ്ങൾ പരിശോധിച്ചതിൽ 47 വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തുകയും 43,000 രൂപ പിഴയീടാക്കുകയും ചെയ്തു. ക്രിസ്മസ്, ന്യൂ ഇയർ അനുബന്ധിച്ച് തുടർന്നും പരിശോധന നടത്തുമെന്ന് മല്ലപ്പള്ളി ജോയിന്റ് ആർടിഒ അറിയിച്ചു.