ഹരിത കാമ്പസ് പ്രഖ്യാപനം നടത്തി
1489437
Monday, December 23, 2024 4:49 AM IST
മല്ലപ്പള്ളി: ഹരിത പ്രോട്ടോക്കോള്‍ പാലിച്ചതിന്റെ അടിസ്ഥാനത്തില്‍ കല്ലൂപ്പാറ എന്‍ജിനിയറിംഗ് കോളജിനെ ഹരിത കാമ്പസായി പ്രഖ്യാപിച്ചു. ഹരിത കേരള മിഷനും കല്ലൂപ്പാറ ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.
മാലിന്യ സംസ്കരണം, ജൈവവൈവിധ്യം, കൃഷി, ഊര്‍ജസംരക്ഷണം, ജലസുരക്ഷ ഹരിത പെരുമാറ്റം എന്നിവ വിലയിരുത്തിയാണ് എ പ്ലസ് ഗ്രേഡ് കോളജിന് നല്‍കിയത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. ദീപ അധ്യക്ഷത വഹിച്ചു.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജ്ഞാനമണി മോഹന്‍ ഹരിത കേരളം റിസോഴ്സ് പേര്‍സണ്‍ എസ്. പാര്ഥന്, പ്രഫ. ഹെലന ലോറന്, പ്രഫ. രാജ്കുമാര്, പ്രഫ. ആര്യ, അജിത് പ്രസാദ്, ദീപു, ആശ ജി. നാഥ് എന്നിവര്‍ പ്രസംഗിച്ചു.