റാന്നി - പാമ്പാടി ഗ്രാമീണ റോഡ് വികസനം: ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി
1489777
Tuesday, December 24, 2024 7:32 AM IST
കുളത്തൂർമൂഴി: റാന്നി - പാമ്പാടി റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
ദേശീയപാത 183-ൽനിന്ന് ആരംഭിച്ച പാമ്പാടി - ആലാംപള്ളി - മാന്തുരുത്തി - നെടുംകുന്നം - പുന്നവേലി - കുളത്തൂർമൂഴി - പെരുമ്പെട്ടി - കരിയംപ്ലാവ് - കണ്ടൻപേരൂർവഴി റാന്നിക്ക് ഒരു ഗ്രാമീണ ബൈപാസ് റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കണമെന്നാണ് ആവശ്യം. നെടുംകുന്നം - റാന്നി റൂട്ടിൽ, ആറു കിലോമീറ്റർ ദൂരം ലാഭമുണ്ടാക്കുന്നതും ഈ അവികസിത മേഖലയുടെ ത്വരിത വികസനത്തിന് വളരെ ആക്കം കൂട്ടുന്നതുമാണ്.
എംഎൽഎമാരായ ഡോ. എൻ. ജയരാജ്, മാത്യു ടി. തോമസ്, പ്രമോദ് നാരായൺ എന്നിവരുടെ നേതൃത്വത്തിലാണ് കുളത്തൂർമൂഴി സ്മൈൽ ഓൺ ഓഡിറ്റോറിയത്തിൽ യോഗം ചേർന്നത്.