തങ്ക അങ്കി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി
1489789
Tuesday, December 24, 2024 7:32 AM IST
പത്തനംതിട്ട: തങ്ക അങ്കി ഘോഷയാത്രയ്ക്ക് ഇത്തവണയും ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് മൊബൈൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ആർടിസി കോർണറിൽ സ്വീകരണം നൽകി.വാദ്യമേളങ്ങളുടെ അകമ്പടിയോടെ തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു. ഭക്ഷണസാധനങ്ങളും കുടിവെള്ള വിതരണവും നടത്തി.
ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു തയ്യിൽ, കാർത്തിക് മുരിങ്ങമംഗലം, ടിജോ സാമുവൽ, അജ്മൽ കരീം, മുഹമ്മദ് ഷെബീർ, അജ്മൽ അലി, സുനിൽ യമുന, നഹാസ് എഴുമറ്റൂർ, കണ്ണൻ മാരി എന്നിവർ നേതൃത്വം നൽകി.