തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ തിരുനാൾ
1489776
Tuesday, December 24, 2024 7:32 AM IST
തിരുവല്ല: സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാളിന് കൊടിയേറി. 29 വരെയാണ് തിരുനാൾ.
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസ്, കൂരിയ മെത്രാൻ ഡോ. ആന്റണി മാർ സിൽവാനോസ് എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികരാകും.
ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം ആറിന് ക്രിസ്മസ് കരോൾ സർവീസ്. 8.30 ന് ക്രിസ്മസ് ശുശ്രൂഷയ്ക്ക് അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. നാളെ രാവിലെ 7.30ന് വിശുദ്ധ കുർബാന, 26-ന് രാവിലെ 7.30ന് തിരുവല്ല അതിരൂപതയിലെ അഞ്ചു ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണം. വൈകുന്നേരം വൈകുന്നേരം 4.30ന് സ്മൃതി ദിനം. 6.30ന് എംസിഎയുടെ നേതൃത്വത്തിൽ കുടുംബ സംഗമം - ബേത്ലഹേം നൈറ്റ് 2024.
ഇടവകദിനമായ 27-ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന ഫാ. മാത്യു പൊട്ടക്കുളം. 5 .30ന് ഡോ. ആന്റണി മാർ സിൽവാനിയോസ് എപ്പിസ്കോപ്പ വചനസന്ദേശം നൽകും. തുടർന്ന് ഭക്തസംഘടനകളുടെ വാർഷികം.
28-ന് രാവിലെ 8.15ന് പ്രഥമ ദിവ്യബലി അർപ്പണം - ഫാ. മാത്യു മുളവേലിൽ. 11ന് അനുമോദന സമ്മേളനം മുഖ്യ വികാരി ജനറൽ മോൺ. ഡോ. ഐസക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 5.30ന് പാലിയേക്കര പുത്തൻചിറ മേരിമാതാ കുരിശടിയിൽ സന്ധ്യാപ്രാർഥന, ഫാ. മാത്യു മഴുവൻചേരിൽ വചനസന്ദേശം നൽകും. തുടർന്ന് പള്ളിയിലേക്ക് ആഘോഷമായ തിരുനാൾ റാസ. സമാപന ആശീർവാദം, നേർച്ച വിളമ്പ്.
29-ന് രാവിലെ 7.30ന് ഡോ. മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, കുട്ടികളുടെ ആദ്യകുർബാന സ്വീകരണം. സമാപന ആശീർവാദത്തോടുകൂടി പരിപാടികൾ സമാപിക്കും. ഇടവക വികാരി ഫാ. മാത്യു പുനക്കുളം, സഹവികാരി ഫാ. മാത്യു മൂലയിൽ, ട്രസ്റ്റി എം.കെ. വർക്കി മുളമൂട്ടിൽ, സെക്രട്ടറി ജോയ് മാത്യു കൂളിയാട്ട് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.