അയിരൂർ ഐക്യ ക്രിസ്മസ് കരോൾ നാളെ
1489930
Wednesday, December 25, 2024 4:46 AM IST
പത്തനംതിട്ട: അയിരൂർ എക്യുമെനിക്കൽ ഫോറം നേതൃത്വത്തിൽ ഐക്യ ക്രിസ്മസ് കരോൾ നാളെ (26) വൈകുന്നേരം അഞ്ചിന് അയിരൂർ കർമേൽ മന്ദിരം കമ്യൂണിറ്റി സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
എക്യുമെനിക്കൽ ഫോറം പ്രസിഡന്റ് ഫാ. ഷെറിൻ എസ്. കുറ്റിക്കണ്ടത്തിലിന്റെ അധ്യക്ഷതയിൽ കൂടുന്ന കരോൾ സന്ധ്യയിൽ സിഎസ്ഐ സഭ ബിഷപ് ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ്, ജില്ലാ പഞ്ചായത്തംഗം സാറാ പി. തോമസ് തുടങ്ങിയവർ പ്രസംഗിക്കും. കലാപരിപാടികളും ഗാനസന്ധ്യയും ഉണ്ടായിരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് അയിരൂരിലെ വിവിധ സഭാവിഭാഗത്തിൽപ്പെട്ട 25 ഇടവകകളിലെയും അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അയിരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ നിന്നും അയിരൂർ കർമേൽ കമ്യൂണിറ്റി സെന്ററിലേക്ക് വർണാഭമായ ക്രിസ്മസ് കരോൾ വാഹന ഘോഷയാത്ര നടത്തും. പൊതുസമ്മേളനത്തിൽ വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും.
എക്യുമെനിക്കൽ ഫോറം പ്രസിഡന്റ് ഫാ. ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ, ഫാ. എ. ഏബ്രഹാം, സെക്രട്ടറി ഫിലിപ്പ് സൈമൺ, ട്രഷറർ ജേക്കബ് വർഗീസ്, ജനറൽ കൺവീനർ ജോബി ജെ. തോമസ് ഈശോ, ആശിഷ് പാലയ്ക്കാമണ്ണിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.