റാന്നി സെന്റ് തോമസ് വലിയപള്ളിയില്‍ പെരുന്നാള്‍
1489438
Monday, December 23, 2024 4:49 AM IST
റാന്നി: സെന്റ് തോമസ് ക്നാനായ വലിയപള്ളിയുടെ പെരുന്നാള്‍ കൊടിയേറ്റ് വികാരി ഫാ. അനൂബ് സ്റ്റീഫന്‍ വെളിയത്ത് തുണ്ടിയില്‍ നിര്‍വഹിച്ചു. ഇന്നു കരോള്‍ നൈറ്റ് നടക്കും.
നാളെ വൈകുന്നേരം മുതല്‍ ക്രിസ്മസ് ശുശ്രൂഷ. 25നു വൈകുന്നേരം റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തുനിന്നും വലിയ പള്ളിയിലേക്ക് റാസയും രാത്രി ഒമ്പതിന് ആകാശ ദീപക്കാഴ്ചയും നടക്കും.
26-ന് രാവിലെ 8.30 - മൂന്നിന്മേല് കുര്‍ബാന. 31-ന് വൈകുന്നേരം ആറിന് പുതുവത്സര ശുശ്രൂഷ.