ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
1489772
Tuesday, December 24, 2024 7:32 AM IST
അടൂര്‍: ബൈക്ക് സൂചനാ ബോര്‍ഡിലിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പന്തളം കുരമ്പാല സുകന്യ ഭവനില്‍ ബാബുവിന്റെയും സിന്ധുവിന്റെയും മകന് സുരാജാണ് (25) മരിച്ചത്.
അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രിയിലായിരുന്നു മരണം.ബൈക്ക് ഓടിച്ച കുരമ്പാല സ്വദേശി മിഥുന് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 4.30ന് എംസി റോഡില്‍ നെല്ലിമൂട്ടില്പടിക്കു സമീപത്തായിരുന്നു അപകടം. കുരമ്പാലയില്നിന്നു കൊല്ലത്തേക്ക് പോകുകയായിരുന്നു ഇവര്‍. റോഡരികില്‍ സ്ഥാപിച്ചിരുന്ന സൂചനാ ബോര്‍ഡിലാണ് ഇടിച്ചത്. സുരാജിന്റെ സഹോദരി: സുകന്യ.