ബൈബിൾ ശ്രേഷ്ഠമായ പുസ്തകശാലയെന്ന് ഡോ. സാമുവൽ മാർ ഐറേനിയസ്
1489936
Wednesday, December 25, 2024 4:46 AM IST
മൈലപ്ര: ഒരു പുസ്തകച്ചട്ടയിൽ തന്നെ 73 പുസ്തകങ്ങൾ അടങ്ങുന്ന സമ്പൂർണ ബൈബിൾ ഒരു വലിയ പുസ്തകശാല തന്നെയെന്ന് ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയസ്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ആചരിക്കപ്പെടുന്ന വചനവർഷത്തിന്റെ ഭാഗമായി രൂപതയിലെ മുഴുവൻ സൺഡേ സ്കൂൾ വിദ്യാർഥികൾക്കുംസ്വന്തം ബൈബിൾപദ്ധതിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിയെ വിശ്വാസ ജീവിതത്തിൽ മാത്രമല്ല സമ്പൂർണ വിജ്ഞാനത്തിലേക്കും ബൈബിൾ വായന നയിക്കുമെന്നും അതാണ് ലോകത്തിന്റെ സമസ്ത പുരോഗതിക്കും നിദാനമായതെന്നും അദ്ദേഹം പറഞ്ഞു.
രൂപത മതബോധന ഡയറക്ടർ ഫാ. റോബിൻ മനക്കലേത്ത് അധ്യക്ഷത വഹിച്ചു. ഫാ. ബെന്നി നാരകത്തിനാൽ ക്ലാസ് നയിച്ചു.