കെയുഎച്ച്എസ് ബി സോണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു
1489786
Tuesday, December 24, 2024 7:32 AM IST
തിരുവല്ല: പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ നടന്ന കെയുഎച്ച്എസ് ബി സോണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു . സമാപന ചടങ്ങില്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. വിക്രം ഗൗഡ അധ്യക്ഷത വഹിച്ചു . കോളജ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വലിയപറമ്പില്‍ സമ്മാനദാനം നിര്‍വഹിച്ചു.
നിരവധി മെഡിക്കല്‍, ഡെന്റല്‍, നഴ്സിംഗ്, ഫാര്‍മസി കോളജുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പുരുഷ ടീം വിഭാഗത്തില്‍ ഡോ. പടിയാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളജ് ചോറ്റാനിക്കര ഒന്നാം സ്ഥാനവും ഗവണ്മെന്റ് മെഡിക്കല്‍ കോളജ് കോട്ടയം രണ്ടാം സ്ഥാനവും എംഒഎസ്സി മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനവും ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നാലാം സ്ഥാനവും കെയുഎച്ച്എസിന്റെ ഇന്റര്‍ സോണ്‍ മത്സരത്തിന് യോഗ്യതയും നേടി.
വനിതാ ടീമുകളില്‍ ഒന്നാം സ്ഥാനം ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് കോട്ടയവും മൂന്നാം സ്ഥാനം ഗവണ്മെന്റ് നഴ്സിംഗ് കോളജ് എറണാകുളവും നാലാം സ്ഥാനം ഗവണ്മെന്റ് ആയുര്‍വേദ കോളജ് തൃപ്പൂണിത്തറയും കരസ്ഥമാക്കി.
പുരുഷ വ്യക്തിഗത വിഭാഗത്തില്‍ ഗവണ്മെന്റ് ആയുര്‍വേദ കോളജിലെ എസ്. ജയസൂര്യ ഒന്നാം സ്ഥാനവും തരുണ്‍ ഗംബിര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് എറണാകുളം രണ്ടാം സ്ഥാനവും വിവേക് പി തോമസ് ഗവണ്മെന്റ് മെഡിക്കല്‍ കോളജ് കോട്ടയം മൂന്നാം സ്ഥാനവും ജോയല്‍ ചെറിയാന് ഗവണ്മെന്റ് ഡെന്റല്‍ കോളജ് കോട്ടയം നാലാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വ്യക്തിഗത വിഭാഗത്തില്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് കോട്ടയത്തിന്റെ ഗായത്രി ഒന്നാം സ്ഥാനവും ആര്‍ദ്ര ടിറ്റോ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് രണ്ടാം സ്ഥാനവും ഏഞ്ചല്‍ ഡേവിസ് പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മൂന്നാം സ്ഥാനവും ശഹാദ എം. ഗവണ്മെന്റ് നഴ്സിംഗ് കോളജ് എറണാകുളം നാലാം സ്ഥാനവും കരസ്ഥമാക്കി.