സെന്റ് മേരീസ് സ്കൂള്‍ വാര്‍ഷികം
1489436
Monday, December 23, 2024 4:49 AM IST
റാന്നി: സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂളിലെ വാര്‍ഷികദിനം വിപുലമായി ആഘോഷിച്ചു. തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും സ്രിനിമാതാരം ബിജുക്കുട്ടനും മുഖ്യാതിഥികളായിരുന്നു.
ഇതോടൊപ്പം സ്കൂളിന്റെ നവീകരിച്ച കവാടത്തിന്റെ ഉദ്ഘാടനകര്‍മവും നിര്‍വഹിക്കപ്പെട്ടു. മാനേജര്‍ ഫാ. കോശി മണ്ണില്‍, പ്രിന്‍സിപ്പല്‍ ഡോ. സില്ല ഏബ്രഹാം, പിടിഎ പ്രസിഡന്റ് പി.സി. തോമസ്, വാര്‍ഡ് മെംബര്‍ വി.സി. ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.