കാർ ഗേറ്റിന്റെ തൂൺ ഇടിച്ചുതകർത്തു
1489443
Monday, December 23, 2024 5:01 AM IST
മണിമല: പൊന്തൻപുഴ ജംഗ്ഷനിൽ കാർ നിയന്ത്രണംവിട്ട് വീടിന്റെ ഗേറ്റിന്റെ തൂൺ ഇടിച്ചുതകർത്തു. ഇന്നലെ രാത്രി 12ഓടെ റാന്നി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നു 30 അടിയോളം തെന്നിമാറി വീടിന്റെ ഗേറ്റിന്റെ തൂൺ ഇടിച്ചുതകർത്ത കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
വളവിൽ റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് അപകട കാരണമെന്നും റോഡ് നിർമാണം പൂർത്തിയായശേഷം ചെറുതും വലുതുമായ അമ്പതിലധികം അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.