ശശിധരന്റെ നല്ല മനസ് സീനത്തിന് വസ്തുവായി
1489434
Monday, December 23, 2024 4:49 AM IST
നാരങ്ങാനം: നാല് പെണ്മക്കളുമായി വാടകവീട്ടില്‍ കഴിയുന്ന വീട്ടമ്മയ്ക്ക് സൗജന്യമായി വസ്തു നല്കി റിട്ട. സുബേദാറും കുടുംബവും. കണമുക്ക് തറേഭാഗം കൈതോലിക്കല്‍ വീട്ടില്‍ കെ. ശശിധരനും ഭാര്യ സൗദാമിനിയുമാണ് ഇവരുടെ പേരിലുള്ള വസ്തുവില്നിന്ന് അഞ്ച് സെന്റ് സ്ഥലം കണമുക്ക് ചരിവുകാലായില്‍ സീനത്തിന് സൗജന്യമായി നല്‍കിയത്.
ഭര്‍ത്താവ് ഇല്ലാത്ത സീനത്ത് വീട്ടുജോലിക്കും തൊഴിലുറപ്പ് ജോലിക്കും മറ്റും പോയാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. വര്‍ഷങ്ങളായി കണമുക്കിലെ ചെറിയ വാടക വീട്ടിലാണ് ഇവരുടെ താമസം. വസ്തു നല്കാന് ശശിധരന് സിപിഎം കമ്മിറ്റിയെ സന്നദ്ധത അറിയിച്ചു. പാര്‍ട്ടിയാണ് സീനത്തിന് വസ്തു നല്കാന് നിര്‍ദേശിച്ചത്. ശശിധരന് സ്വന്തം ചെലവില്‍ സീനത്തിന്റെ പേര്‍ക്ക് പ്രമാണം എഴുതി രജിസ്റ്റര്‍ ചെയ്തു.
വസ്തുവിന്റെ പ്രമാണവും രേഖകകളും സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി. സഞ്ജു ഏറ്റുവാങ്ങി സീനത്തിന് കൈമാറി. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്, സിപിഎം ലോക്കല്‍ സെക്രട്ടറി ഒ.പി. ഷിബു, ലോക്കല്‍ കമ്മിറ്റിയംഗം കെ.എസ്. സലീം, ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാര്‍, കെ.കെ. ജയപ്രകാശ് എന്നിവര്‍ സന്നിഹിതരായിരുന്നു.