എംസിഎ ബേത്ലഹേം നൈറ്റ് നാളെ
1489942
Wednesday, December 25, 2024 4:51 AM IST
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷന് തിരുവല്ല മേഖല ക്രിസ്മസ്, പുതുവത്സര കുടുംബസംഗമം (ബെത്ലഹേം നൈറ്റ്-2024) നാളെ വൈകുന്നേരം ആറു മുതല്‍ തിരുവല്ല സെന്റ് ജോണ്‍സ് സ്ക്വയറില്‍ നടക്കും. മൂവാറ്റുപുഴ രൂപത മുന്‍ അധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് ഉദ്ഘാടനം നിര്‍വഹിക്കും.
ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണാനന്ദ സന്ദേശം നല്‍കും. തിരുവല്ല ഡിവൈഎസ്പി എസ്. അര്‍ഷാദ് മുഖ്യപ്രഭാഷണം നടത്തും.
പതിനഞ്ചോളം ഇടവക യൂണിറ്റുകളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ഗാന അവതരണം, ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മിഷന് മേഖലയ്ക്കുവേണ്ടി 1000 കമ്പിളിപ്പുതപ്പിന്റെ വിതരണം, സൗജന്യമായി തുണിത്തരങ്ങള്‍ വിതരണം ചെയ്യുന്ന ക്ലോത്ത് ബാങ്ക് എന്നിവയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനിയോസ് നിര്‍വഹിക്കും.
തുടര്‍ന്ന് കലാദൃശ്യാവിഷ്കാരം, മറ്റു കലാപരിപാടികള്‍ ഉള്‍പ്പെടെ അരങ്ങേറും. ഭാരവാഹികളായ ഫാ. സന്തോഷ് അഴകത്ത, ഫാ. മാത്യു പുനക്കുളം, ഫാ. മാത്യു വാഴയില്‍, പ്രസിഡന്റ് ബിജു ജോര്‍ജ്, ജോണ്‍ മാമ്മന്‍, ഷിബു ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.