സ്ക്വാഡിനെ നിയോഗിച്ചു
1489944
Wednesday, December 25, 2024 4:51 AM IST
പത്തനംതിട്ട: ക്രിസ്മസ്, പുതുവത്സരാഘോഷ വേളകളില്‍ വ്യാജമദ്യം, ലഹരി വസ്തുക്കള്‍, മയക്കുമരുന്ന് തുടങ്ങിയവയുടെ പരിശോധന നടത്തുന്നതിന് താലൂക്ക്തല സ്ക്വാഡിനെ നിയോഗിച്ചു. രാത്രികാല പട്രോളിംഗ് ശക്തമായി തുടരും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും തുറന്നു.
ലഹരിക്കടത്ത് തടയുന്നതിന് പ്രധാന ചെക്ക് പോസ്റ്റുകളില്‍ ജാഗ്രത പുലര്‍ത്തും. ജില്ലയിലെ എക്സൈസ്, പോലീസ്, റവന്യു, വനംവകുപ്പുകളുടെ സംയുക്ത പരിശോധന താലൂക്ക് തലങ്ങളില്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍: 04682222515.