മകരവിളക്ക് ഉത്സവം: രാജരാജ വര്‍മ പന്തളം കൊട്ടാരം പ്രതിനിധി
1489938
Wednesday, December 25, 2024 4:46 AM IST
പന്തളം: മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള് രാജരാജവര്‍മയെ തെരഞ്ഞെടുത്തു.
എറണാകുളം വാര്യം റോഡില്‍ മംഗളലെയിന് കമാസിലാണ് രാജരാജവര്‍മ താമസിക്കുന്നത്. ജനുവരി 12നാണ് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.
തിരുവാഭരണത്തോടൊപ്പം എത്തുന്ന തമ്പുരാന് തുടര്‍ന്നുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനുവരി 20നു ശബരിമല നട അടച്ചശേഷമേ മലയിറങ്ങൂ.