പ​ത്ത​നം​തി​ട്ട: ഉ​ത്സ​വ​കാ​ല​ത്ത് വി​പ​ണി​യി​ലു​ണ്ടാ​കു​ന്ന ക്ര​മാ​തീ​ത​മാ​യ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ഹ​ക​ര​ണ​വ​കു​പ്പിന്‍റെ നേ​തൃ​ത്തി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രി​സ്മ​സ്- പു​തു​വ​ത്സ​ര വി​പ​ണി ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു.

പ​ത്ത​നം​തി​ട്ട ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സല​ര്‍ സി​ന്ധു അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ പി.​ജി. അ​ജ​യ​കു​മാ​ര്‍ ആ​ദ്യ​വി​ല്പ​ന നി​ര്‍​വ​ഹി​ച്ചു.

റീ​ജണ​ല്‍ മാ​നേ​ജ​ര്‍ ടി.​ഡി. ജ​യ​ശ്രീ, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍​മാ​രാ​യ ശാ​ന്തി, ജി. ​സ​ജി​കു​മാ​ര്‍, അ​ക്കൗ​ണ്ട്സ് മാ​നേ​ജ​ര്‍ കെ. ​രാ​ജി, അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ മാ​നേ​ജ​ര്‍ സോ​ണി, അ​സി​സ്റ്റ​ന്‍റ് റീ​ജണ​ല്‍ മാ​നേ​ജ​ര്‍ ടി.​എ​സ്. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ 12 ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍വ​ഴി 13 ഇ​നം നി​ത്യോ​പ​യോ​ഗ സ​ധ​ന​ങ്ങ​ള്‍ സ​ബ്‌​സി​ഡി നി​ര​ക്കി​ലും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ 15 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ല്‍ ജ​നു​വ​രി ഒ​ന്നുവ​രെ ല​ഭി​ക്കും.