കാരുണ്യ സ്പർശവുമായി സിപിവി എൽപിഎസിലെ കുട്ടികൾ കാരുണ്യഭവനിൽ
1489025
Sunday, December 22, 2024 4:47 AM IST
തിരുവല്ല: നിരാലംബരായവർക്ക് സഹായഹസ്തവുമായി കോട്ടൂർ സിപിവി എൽപിഎസിലെ കുട്ടികൾ. നെല്ലിമൂട് ശാലോം കാരുണ്യഭവനിലെ അന്തേവാസികൾക്കായി അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി പരസ്പരം കരുതുക എന്ന സന്ദേശവുമായി ക്രിസ്മസിനോടനുബന്ധിച്ച് സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ നെല്ലിമൂട് ശാലോം കാരുണ്യഭവനിലേക്ക് കൈമാറി.