ആശംസാ കാര്‍ഡുകള്‍ തയാറാക്കി സെന്റ് മേരീസിലെ കുട്ടികൾ
1489433
Monday, December 23, 2024 4:49 AM IST
റാന്നി: സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ക്രിസ്മസ് ആശംസാ കാര്‍ഡുകള്‍ നിര്‍മിച്ചു.
സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളും ക്രിസ്മസ് കാര്‍ണിവലിന്റെ ഭാഗമായി കൈകൊണ്ട് തയാറാക്കിയ മനോഹരമായ ആശംസാകാര്‍ഡുകള്‍ അവരുടെ പ്രിയപ്പെട്ട മുത്തച്ഛന്മാര്ക്കും മുത്തശിമാര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കുമായി തയാറാക്കി.
ഏറ്റവും മികച്ച കാര്‍ഡുകളുടെ പ്രദര്‍ശനവും സമ്മാനദാനവും ക്ലാസ് അധ്യാപകര്‍ നിര്‍വഹിച്ചു.