"സൈബർ സ്മാർട്ട് 2024' ബോധവത്കരണം നടത്തി
1489028
Sunday, December 22, 2024 4:47 AM IST
ആറന്മുള: കോളജ് ഓഫ് എൻജിനിയറിംഗ് ആറൻമുളയിലെ കംപ്യൂട്ടർ സയൻസ് വിഭാഗവും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് പുത്തൻ സൈബർ തട്ടിപ്പുകളെക്കുറിച്ചും അവയുടെ പരിഹാര മാർഗങ്ങളെക്കുറിച്ചുമുള്ള സെമിനാർ സംഘടിപ്പിച്ചത്.
സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ നടന്ന സെമിനാർ പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്. അജീഷ് അധ്യക്ഷത വഹിച്ചു. സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ആർ. ധനൂപ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം മേധാവി പ്രഫ. സിജു കോശി, പ്രഫ. ധന്യ വി. കുറുപ്പ് എന്നിവർ പ്രസംഗിച്ചു.