ജില്ലാ ബഡ്സ് കലോത്സവം തില്ലാനയ്ക്ക് തുടക്കമായി
1489027
Sunday, December 22, 2024 4:47 AM IST
പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ബഡ്സ് കലോത്സവം തില്ലാന -2024 കുളനട പ്രീമിയം കഫെ ഹാളിൽ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അധ്യക്ഷത വഹിച്ചു.
ബൗദ്ധികവെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസ വും നൈപുണ്യപരിശീലനവും പരിപാലനവും ലക്ഷ്യമാക്കിയാ ണ് കലോത്സവം നടത്തുന്നത്. ജില്ലയിലെ 12 ബഡ്സ് സ്കൂളുകളിൽനിന്നായി 150 ഓളം മത്സരാർഥികളാണ് മാറ്റുരയ്ക്കുന്നത്. 15 ഓളം സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾക്കാണ് കുളനട പ്രീമിയം കഫേ വേദിയാകുന്നത്.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദില, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, ജില്ലാ പ്ലാനിംഗ് ഓഫീസർ സുജിത്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, അടൂർ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന പ്രഭ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ. ബിന്ദുരേഖ തുടങ്ങിയവർ പ്രസംഗിച്ചു.
ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കുട്ടികളുടെ മാനസിക ബൗദ്ധിക വികാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കി കുടുംബശ്രീയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള കേന്ദ്രങ്ങളാണ് ബഡ്സ് ബിആർസികൾ.
അഞ്ചു മുതൽ 17 വയസു വരെയുള്ള കുട്ടികൾക്ക് ബഡ്സ് സ്കൂളുകൾവഴി വിദ്യാഭ്യാസവും 18 വയസിനു മുകളിലുള്ളവർക്ക് പുനരധിവാസ കേന്ദ്രങ്ങൾ മുഖേന പകൽ പരിപാലനവും തൊഴിൽ പരിശീലനവും നൽകും.