പ്രവാസികളെ സർക്കാരുകൾ അവഗണിക്കുന്നു: സതീഷ് കൊച്ചുപറന്പിൽ
1489022
Sunday, December 22, 2024 4:47 AM IST
പത്തനംതിട്ട: വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയിട്ടുള്ളവരുമായ പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രഞ്ജു സാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റ്റിജു തോമസ്, നാഷണല്‍ ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, സെന്‍ട്രല്‍ കമ്മിറ്റി മെംബര്‍ ലിജു മാമ്മന്‍, അഡ്വൈസറി ചെയര്‍മാര്‍ കുരുവിള ജോര്‍ജ്, മറ്റു ഭാരവാഹികളായ ലിജു എബ്രഹാം, ചാള്‍സ് പി. മാത്യു, ജാക്സന്, റിനോഷ്, ബിബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.