പത്തനംതിട്ട ബ്രദറൺ കൺവൻഷൻ ഇന്നുമുതൽ
1489020
Sunday, December 22, 2024 4:36 AM IST
പത്തനംതിട്ട: പത്തനംതിട്ട സുവിശേഷാലയത്തിന്റെ നേതൃത്വത്തിലും പ്രാദേശിക ബ്രദറൺ സഭകളുടെ സഹകരണത്തിലും നടത്തിവരുന്ന പത്തനംതിട്ട ബ്രദറൺ കൺവൻഷൻ ഇന്നു മുതൽ 29 വരെ പത്തനംതിട്ട സുവിശേഷാലയ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാത്രിയോഗങ്ങൾ എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ എട്ടുവരെയും പകൽ യോഗങ്ങൾ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും നടക്കും. എല്ലാ ദിവസവും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. ഇന്നു വൈകുന്നേരം ആറിന് റോയി മാത്യൂസിന്റെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിക്കും.
29 ന് രാവിലെ 10 മുതൽ സംയുക്ത ആരാധനായോഗവും ഉണ്ടായിരിക്കും. നാളെ മുതൽ 28 വരെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കൺവൻഷനോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കണ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. പ്രസിഡന്റ് റോയി മാത്യൂസ്, സെക്രട്ടറി ഒ.ടി. ചെറിയാൻ, മോനച്ചൻ എബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.