അടൂരില്‍ സംയുക്ത ക്രിസ്മസ് ആഘോഷം 25-ന്
1489431
Monday, December 23, 2024 4:49 AM IST
അടൂര്‍: അടൂര്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് ആഘോഷം 25 നു വൈകുന്നേരം അഞ്ചിന് അടൂര്‍ ഗാന്ധിസ്മൃതി മൈതാനത്ത് നടക്കും. 3.30 ന് കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍നിന്നും വിവിധ ക്രൈസ്തവ സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ റാലി ആരംഭിക്കും.
റാലി അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. റാലി ഗാന്ധിസ്മൃതി മൈതാനത്ത് സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ചെയര്മാന് ഫാ. ഫിലിപ്പോസ് ഡാനിയേല്‍ അധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ക്രിസ്മസ് സന്ദേശം നല്‍കും.
ആന്റോ ആന്റണി എംപി പുതുവത്സര സന്ദേശം നല്‍കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, റവ. ഡോ. ശാന്തന് ചരുവില്‍, ഫാ. റോബിന് ടി. മാത്യു, റവ.അബു സ്കറിയ, ഫാ. ജോസ് വെച്ചുവെട്ടിക്കല്‍, റവ. ബിബിന്‍ ജേക്കബ്, ഫാ. അലക്സ് പാലമറ്റം, മേജര്‍ ഡി. ഗബ്രിയേല്‍, തോമസ് മാത്യു സ്നേഹസന്ദേശം നല്‍കും. തുടര്‍ന്ന് വിവിധ സഭകളുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് കലാസന്ധ്യയും നടക്കും.
ബോണ്‍ നത്താലെ ക്രിസ്മസ് റാലി
കോന്നി: മലങ്കര കത്തോലിക്കാ സഭ കോന്നി വൈദിക ജില്ല അജപാലന സമിതിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് റാലിയും വിശ്വാസി സംഗമവും 29ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് എലിയറക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്നിന്നാരംഭിക്കുന്ന റാലി കോന്നി ടൗണ്‍ ചുറ്റി കെഎസ്ആര്‍ടിസി മൈതാനിയില്‍ സമാപിക്കും. സമാപന സമ്മേളനം രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
വൈദികജില്ല വികാരി ഫാ. വര്‍ഗീസ് കൈതോണ്‍ അധ്യക്ഷത വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍ ക്രിസ്മസ് സന്ദേശം നല്‍കും.
വൈദിക ജില്ലയിലെ 26 ദേവാലയങ്ങളില്‍നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുക്കുന്ന വര്‍ണശബളമായ റാലിയില്‍ വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും പാപ്പാ വേഷധാരികളും പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ഫാ. ഡോ. മാത്യു ആന്റോ കണ്ണങ്കുളം, അജപാലനസമിതി വൈദിക സെകട്ടറി ഫാ. ചാക്കോ കരിപ്പോണ്‍, അത്മായ സെക്രട്ടറി ഫിലപ്പ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
വെന്നിമലയിൽ ക്രിസ്മസ് ആഘോഷിച്ചു
പത്തനംതിട്ട: ക്രിസ്ത്യന്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ, കോട്ടയം, പത്തനംതിട്ട ജില്ലകളുടെയും സമൂഹത്തില്‍ നിരാലംബരായവരെയും ഭിന്നശേഷിക്കാരായവരെയും സംരക്ഷിക്കുന്ന ബേഥ്സെയ്ദ സ്പെഷല്‍ കെയര്‍ ഹോമിന്റെയും ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം വെന്നിമലയില്‍ നടത്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്കി.
പ്രസിഡന്റ് അലക്സ് എം. പടിപ്പുറത്തിന്റെ അധ്യക്ഷതയില്‍ സിഎംഐ നാഷണല്‍ പ്രസിഡന്റ് ആന്റണി പാലിമറ്റ, നിഷ ജോസ് കെ. മാണി, ഫാ. അനൂപ് ഏബ്രഹാം, ജോസഫ് ചാമക്കാല, ഷാജന് പുതുപ്പള്ളി, സാബു മൈലക്കാട്, സിഎംഐ വനിതാ വിംഗ് ചെയര്‍പേര്‍സണ്‍ പ്രഭ ഐപ്പ്, ജേക്കബ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.