വിളവെടുപ്പിനു പാകത്തില്‍ പന്തളം തെക്കേക്കരയില്‍ ചീരപ്പാടങ്ങള്
1489430
Monday, December 23, 2024 4:49 AM IST
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ചീരഗ്രാമം പദ്ധതിയില്‍ കര്‍ഷകരുടെ പാടം വിളവെടുപ്പിനൊരുങ്ങുന്നു.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുംവേണ്ടി കഴിഞ്ഞ മൂന്നു വര്‍ഷമായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ചീരഗ്രാമം. കാര്‍ഷിക ഗ്രാമമായ പന്തളം തെക്കേക്കരയിലെ ഏക്കര്‍ കണക്കിനു സ്ഥലത്ത് ചീരക്കൃഷി ലാഭകരമായി നടത്തുന്നുണ്ട്.