കാറിനു തീപിടിച്ചു
1489021
Sunday, December 22, 2024 4:47 AM IST
റാന്നി: ഓടിയെത്തിയ കാര്‍ വീട്ടുമുറ്റത്ത് കത്തി നശിച്ചു. ഇടമുറി പാറേക്കടവ് ആലപ്പാട്ട് ജോയിയുടെ വീട്ടുമുറ്റത്താണ് കാറിനു തീ പിടിച്ചത്. റാന്നിയില്‍നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ കാര്‍ പൂര്‍ണമായും കത്തിയില്ല. തീ പിടുത്തത്തില്‍ കാറിന്റെ എന്ജിന് ഭാഗം ഭാഗികമായി കത്തി നശിച്ചു.
പാലാ ഇളംകുളം സ്വദേശിയായ കൊല്ലംപറമ്പില്‍ ജോജിയുടേതാണ് കാര്‍. ബന്ധുവീടായ ജോയിയുടെ വീട്ടില്‍ എത്തിയതായിരുന്നു ജോജി. റാന്നിയില്‍ പോയശേഷം വീട്ടിലെത്തി യാത്രക്കാര്‍ ഇറങ്ങിയശേഷം എന്ജിന് ഭാഗത്തുനിന്നും പുക ഉയരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.