ചെറുധാന്യ ദിനാചരണം; മില്ലറ്റ് ബാങ്ക് സന്ദർശിച്ച് കുട്ടികൾ
1489026
Sunday, December 22, 2024 4:47 AM IST
ഇരവിപേരൂർ: അന്താരാഷ്ട്ര ചെറുധാന്യ ദിനാചരണവുമായി ബന്ധപ്പെട്ട് ഇരവിപേരൂർ ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികളും അധ്യാപകരും തോട്ടഭാഗം ജംഗ്ഷനു സമീപമുള്ള ജഗൻസ് മില്ലറ്റ് ബാങ്ക്, ശബരി അഗ്രോ ഫുഡ് പ്രൊഡക്ട്സിൽ സന്ദർശനം നടത്തി. ചെറുധാന്യ ബോധവത്കരണം കുട്ടികൾക്കായി നടത്തി.
ചെറുധാന്യങ്ങളുടെ മാതൃകാ മില്ലറ്റ് തോട്ടവും സന്ദർശിച്ചു. ചെറുധാന്യ പ്രചാരകനായ പ്രശാന്ത് ജഗൻ വിശദീകരണങ്ങൾ നൽകി. അധ്യാപികമാരായ മഞ്ജുഷ, ബിസ്മിയ സലിം എന്നിവർ നേതൃത്വം നൽകി.