ആരോഗ്യ സർവകലാശാല ബി സോൺ ചെസ് ചാന്പ്യൻഷിപ്പ് ഇന്ന്
1488800
Saturday, December 21, 2024 4:30 AM IST
തിരുവല്ല: കേരള ആരോഗ്യ സർവകലാശാല പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ഉൾക്കൊള്ളുന്ന ബി സോൺ ചെസ് ഇന്ന്. പുരുഷ വനിത അന്തർ കലാലയ ചെസ് ടീം ചാമ്പ്യൻഷിപ്പ്, വ്യക്തിഗത ചാമ്പ്യൻഷിപ്പ് മൽസരങ്ങളാണ് ഇന്ന് പുഷ്പഗിരി ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിൽ നടത്തുന്നത്.
രാവിലെ ഒന്പതിന് പുഷ്പഗിരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. റീന തോമസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ പുഷ്പഗിരി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജോർജ് വലിയപറമ്പിൽ സമ്മാനദാനം നിർവഹിക്കും. ടൂർണമെന്റിൽ പുഷ്പഗിരി മെഡിക്കൽ കോളജ്, ഡെന്റൽ, ഫാർമസി കോളജ് ഉൾപ്പെടെ 20 ടീമുകൾ പുരുഷ, വനിതാ മത്സരങ്ങളിൽ പങ്കെടുക്കും.