എൻഎച്ച്എം ജീവനക്കാർ ധർണ നടത്തി
1488799
Saturday, December 21, 2024 4:30 AM IST
പത്തനംതിട്ട: എൻഎച്ച്എം എംപ്ലോയീസ് യൂണിയൻ (സിഐടിയു) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സൂചന പണിമുടക്കും കളക്ടറേറ്റ് ധർണയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ശിഖ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ്, ആശ വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം. ബി. പ്രഭാവതി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ, യൂണിയൻ ജില്ലാ സെക്രട്ടറി അജിത് പ്രഭാകർ, ഊർമിള, ഷൈമ എന്നിവർ പ്രസംഗിച്ചു.