കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
1488663
Friday, December 20, 2024 7:42 AM IST
പത്തനംതിട്ട: 68 ഗ്രാം കഞ്ചാവും അനുബന്ധ ലഹരിസാധനങ്ങളുമായി രണ്ടു യുവാക്കളെ പുളിക്കീഴ് പോലീസ് പിടികൂടി. നെടുമ്പ്രം അമിച്ചകരി മുപ്പത്തഞ്ചിൽ വീട്ടിൽ അശ്വിൻ (22), പെരിങ്ങര ചാത്തങ്കെരി ജനസേവാറോഡിൽ അമ്പൂരത്തിൽ വീട്ടിൽ ഷിബിൻ (27) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങര ജനസേവ റോഡിൽനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
പോലീസ് സംഘത്തിൽ ഇൻസ്പെക്ടർ അജിത് കുമാർ, എസ്ഐ കെ. സുരേന്ദ്രൻ എസ്സിപിഒ അനീഷ്, സിപിഒമാരായ നവീൻ, റിയാസ്, സുദീപ്, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.