തോക്കുനിര്‍മാണ സാമഗ്രികളുമായി ഒരാള്‍ അറസ്റ്റില്‍
1488798
Saturday, December 21, 2024 4:30 AM IST
പത്തനംതിട്ട: ലൈസന്‍സില്ലാത്ത നാടന്‍ തോക്കുനിര്‍മാണ സാമഗ്രികളുമായി ഒരാളെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് മനീഷ് ഭവന് വീട്ടില്‍ മോഹനനാണ് (56) അറസ്റ്റിലായത്.
ഗുരുനാഥന് ഫോറസ്റ്റ് സ്റ്റേഷന് അതിര്‍ത്തിയിലെ തൂമ്പാക്കുളം ഭാഗത്ത് റബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ ഷെഡിനോടു ചേര്‍ന്നുള്ള ആലയില്‍ നാടന്‍ തോക്കുനിര്‍മാണ സാമഗ്രികള്‍ കണ്ടെത്തിയത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ചുമതലവഹിക്കുന്ന ജെഫി ജോര്‍ജിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തണ്ണിത്തോട് പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് നല്കി.