ഏരീസ് കലാനിലയം രക്തരക്ഷസ് നാടകത്തിനു പത്തനംതിട്ടയില്‍ വേദി ഒരുങ്ങുന്നു
1488768
Saturday, December 21, 2024 4:20 AM IST
പത്തനംതിട്ട: ഏരീസ് കലാനിലയം ആര്‍ട്സ് ആൻഡ് തിയറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന കലാനിലയത്തിന്റെ മാസ്റ്റര്‍പീസ് നാടകം രക്തരക്ഷസ് ചാപ്റ്റര്‍ 1 പത്തനംതിട്ടയില്‍. തിയേറ്ററിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപമുള്ള ജിയോ ഗ്രൗണ്ടിൽ വേദിയുടെ കാല്‍നാട്ടുകർമം നഗരസഭാവികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ. ആര്. അജിത്ത്കുമാര്‍ നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലറും ക്ഷേമകാര്യവികസനകമ്മിറ്റി ചെയര്‍പേഴ്സണുമായ മേഴ്സി വര്‍ഗീസ്, കേരള ഹോട്ടല്‍ ആൻഡ് റെസ്റ്ററന്റ് അസോസിയേഷന് സംസ്ഥാനപ്രസിഡന്റ് കെ. എം. രാജ, ഷാജി ഐസക് കണ്ണംപുത്തൂര്‍, ഏബ്രഹാം വര്‍ഗീസ് തെങ്ങുംതറയില്‍, സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം ടി.പി. രാജേന്ദ്രന്,
ഐഎന്‍ടിയു സി ജില്ലാ സെക്രട്ടറി പി.കെ. ഗോപി, ഏരീസ് കലാനിലയം മാനേജിംഗ് ഡയറക്ടറും രക്തരക്ഷസ് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറുമായ അനന്തപത്മനാഭന്, ഏരീസ് കലാനിലയത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം വിയാന്‍ മംഗലശേരി, ക്യാമ്പ് കോ-ഓര്‍ഡിനേഷന്‍ മാനേജര്‍ ജെ. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.