വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണം; കർഷക കോൺഗ്രസ് ധർണ നടത്തി
1488794
Saturday, December 21, 2024 4:30 AM IST
പത്തനംതിട്ട: മലയോര കർഷകരുടെ ജീവനും സ്വത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്ന വനം നിയമഭേദഗതി ബില്ല് പിൻവലിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി.
വനം നിയമ ഭേദഗതി വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് കർഷക കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ഏബ്രഹാം അധ്യക്ഷത വഹിച്ചു.