പോക്സോ കേസിൽ പ്രതിക്ക് ഏഴു വർഷം തടവും പിഴയും
1488796
Saturday, December 21, 2024 4:30 AM IST
പത്തനംതിട്ട: പതിനാലുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയയാക്കിയ കേസിൽ പ്രതിക്ക് ഏഴുവർഷവും ഒരു മാസവും തടവും 60,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റേതാണ് വിധി. ഓമല്ലൂർ വാഴമുട്ടം കദളിക്കാട് പടിഞ്ഞാറെ വിളയിൽ രാധാകൃഷ്ണനെ (43)യാണ് കോടതി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞവർഷം മാർച്ച് 28നാണ് രാധാകൃഷ്ണൻ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത്. അന്നത്തെ പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഡി. ദീപു കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.