ജില്ലാ കേരളോത്സവത്തിനു തിരുവല്ലയിൽ തുടക്കം
1488797
Saturday, December 21, 2024 4:30 AM IST
തിരുവല്ല: സംസ്ഥാന യുവജനക്ഷമബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം തിരുവല്ലയിൽ ആരംഭിച്ചു. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
മാത്യു റ്റി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, വൈസ് പ്രസിഡന്റ് ബീനാ പ്രഭ, തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, വൈസ് ചെയര്മാന് ജിജി വട്ടശേരില്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര്. അജയകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
23 വരെയാണ് കേരളോത്സവ മത്സരങ്ങൾ വിവിധ വേദികളിലായി നടക്കുന്നത്.