ജോയ് ആലുക്കാസ് ഡയമണ്ട് ജ്വല്ലറി ഷോയ്ക്ക് തുടക്കമായി
1488793
Saturday, December 21, 2024 4:30 AM IST
തിരുവല്ല: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഡയമണ്ട് ജ്വല്ലറി ഷോയ്ക്ക് തിരുവല്ലയിൽ തുടക്കമായി. സിനിമാതാരം വീണാ നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് തിരുവല്ല ഷോറൂമില്‍ ജനുവരി അഞ്ചു വരെയാണ് ഡയമണ്ട് ജ്വല്ലറി ഷോ നടക്കുന്നത്. ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങള്‍ തുടങ്ങിയവയുടെ എക്സ്ക്ലൂസീവ് കളക്ഷനുകളുടെ വിശാലമായ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കൂടാതെ, ഒരു ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ വരുന്ന ഡയമണ്ട് ആഭരണ പര്‍ച്ചേസുകള്‍ക്ക് ഒരുഗ്രാം സ്വര്‍ണ നാണയം സൗജന്യമായി ലഭിക്കും. പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ ഗ്രാമിന് 50 രൂപ അധികം ലഭിക്കുന്നതോടൊപ്പം ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വിലക്കുറവും കല്ലുകളുടെ വിലയിൽ 25 ശതമാനം ഇളവും ലഭ്യമാകും.
ഡയമണ്ടിനോടും ഡിസൈന്‍ വൈദഗ്ധ്യത്തിലെ മികവിനോടുമുള്ള ജോയ്ആലുക്കാസിന്റെ പ്രതിബദ്ധതയാണ് ജോയ് ആലുക്കാസ് ഡയമണ്ട് ജ്വല്ലറി ഷോ എന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ചടങ്ങില്‍ ജോയ്ആലുക്കാസ് ജ്വല്ലറി റീട്ടെയ്ൽ മാനേജർ രാജേഷ് കൃഷ്ണൻ, മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് വര്‍ഗീസ്, റീജിയണൽ മാനേജർ റോബിൻ തമ്പി, ടെക്സ്റ്റൈൽ റീജിയണൽ മാനേജർ എം.ജെ. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.