വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധം
1488662
Friday, December 20, 2024 7:42 AM IST
പത്തനംതിട്ട: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയുംമൂലം നട്ടംതിരിയുന്ന ജനങ്ങളുടെമേല്‍ അഞ്ചാം തവണയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.
വൈദ്യുതിചാര്‍ജ് വർധനയ്ക്കെതിരേ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ചിന്റെയും ധര്‍ണയുടെയും ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കെഎസ്ഇബി ഓഫീസിന് മുന്പില് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി ഭാരവാഹികൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തണ്ണിത്തോട്്: വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തണ്ണിത്തോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎസ്ഇബി ഓഫീസ് പടിക്കൽ നടത്തിയ ധർണ കെപിസിസി സെക്രട്ടറി എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആര്. ദേവകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാർ, ഡിസിസി അംഗം ജെയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ല: വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ തിരുവല്ല ബലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉത്ഘടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു. ജേക്കബ് പി.ചെറിയാൻ, റോബിൻ പരുമല , ലാൽ നന്ദാവനം, ബിനു വി.ഈപ്പൻ, രതീഷ് പാലിയിൽ, ശോഭ വിനു, എൻ.എ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല കെഎസ്ഇബി ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ സമരം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം സജി എം. മാത്യു അധ്യക്ഷത വഹിച്ചു. എം. കെ. വർക്കി, മാത്യൂസ് കെ. ജേക്കബ്, ഷിബു പുതുക്കേരിൽ, ശ്രീനിവാസ് പുറയാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.